play-sharp-fill
വിവാദങ്ങൾക്കിടയിൽ വെല്ലുവിളി ഏറ്റെടുത്ത് വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ;ഓട അലൈൻമെന്റ് തർക്കത്തില്‍ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു, സമീപത്തെ കോണ്‍ഗ്രസ് ഓഫീസിന്റെയും മുൻവശം അളക്കാൻ നീക്കം; കൊടുമണ്ണില്‍ നാടകീയ രംഗങ്ങള്‍

വിവാദങ്ങൾക്കിടയിൽ വെല്ലുവിളി ഏറ്റെടുത്ത് വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ;ഓട അലൈൻമെന്റ് തർക്കത്തില്‍ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു, സമീപത്തെ കോണ്‍ഗ്രസ് ഓഫീസിന്റെയും മുൻവശം അളക്കാൻ നീക്കം; കൊടുമണ്ണില്‍ നാടകീയ രംഗങ്ങള്‍

പത്തനംതിട്ട: മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തില്‍ നാടകീയ രംഗങ്ങള്‍.

മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു. സമീപത്തെ കോണ്‍ഗ്രസ് ഓഫീസിന്റെയും മുൻവശം അളക്കാൻ നീക്കം. മന്ത്രിയുടെ ഭർത്താവിനെ അളക്കാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ. റവന്യൂ അധികൃതർ മേഖലയിലെ പുറമ്ബോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെയാണ് കൊടുമണ്ണില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്.

റോഡ് അളക്കേണ്ടത് റവന്യൂ അധികൃതരാണെന്നും മന്ത്രിയുടെ ഭർത്താവ് അല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രവർത്തകർ പറയുന്നത്. 12 മീറ്റർ വീതി ആവശ്യമായ സ്ഥലത്ത് 17 മീറ്റർ വീതിയാണ് തന്റെ കെട്ടിടത്തിന്റെ സമീപത്ത് റോഡിനുള്ളതെന്നും ഓടയുടെ അലൈൻമെന്റ് മാറ്റിയത് താനിടപെട്ടിട്ടല്ലെന്നും ജോർജ് ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട കൊടുമണ്ണിലെ ഓട അലൈൻമെന്റ് തർക്കത്തില്‍ മേഖലയിലെ പുറമ്ബോക്ക് റവന്യൂ അധികൃതർ അളന്നു തുടങ്ങിയിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ പരാതിയിലാണ് അളവ് നടക്കുന്നത്. മന്ത്രിയുടെ ഭർത്താവിൻറെ കെട്ടിടത്തിന്റെ മുന്നില്‍ ഓടയുടെ ഗതി മാറ്റിയെന്ന വിവാദത്തിന്റെ തുടർച്ചയാണ് നടപടികള്‍ . വാഴവിള പാലം മുതല്‍ കൊടുമണ്‍ പഴയ പൊലീസ് സ്റ്റേഷൻ വരെയാണ് അളവ്.

അതേസമയം കൊടുമണ്ണിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്ബോക്ക് കൈയേറി നിർമ്മിച്ചെന്നാണ് മന്ത്രി വീണാ ജോർജിന്റെയും ഭർത്താവിന്റെയും ആരോപണം. ഓടയുടെ ഗതിമാറ്റത്തില്‍ ഇന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കാണും.