
വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി വിവരങ്ങള്‍ നല്‍കണം; അപ്പീല്‍ നല്‍കിയാലേ വിവരം കൈമാറൂ എന്നരീതി സ്വീകരിച്ചാല്‍ നടപടി: വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം. ദിലീപ്
കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ അപ്പീല്‍ നല്‍കിയാലേ വിവരങ്ങള്‍ നല്‍കൂ എന്നു ശാഠ്യം പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം. ദിലീപ്.
വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി അപേക്ഷകര്‍ക്കു വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.
അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ വിവരം കൈമാറാതെ അപ്പീല്‍ സമര്‍പ്പിക്കുന്ന മുറയ്ക്കു വിവരങ്ങള്‍ കൈമാറുന്ന രീതി ഉദ്യോഗസ്ഥര്‍ വച്ചുപുലര്‍ത്തുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമെന്നു കളക്‌ട്രേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം വിവരാവകാശ കമ്മിഷണര്‍ ഡോ: കെ.എം. ദിലീപ് പറഞ്ഞു.
Third Eye News Live
0