video
play-sharp-fill

കോട്ടയം തൃക്കൊടിത്താനത്ത് പാറക്കുളത്തിൽ ചൂണ്ടയിടാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു: അപകടം ഇന്നുച്ചയ്ക്ക്

കോട്ടയം തൃക്കൊടിത്താനത്ത് പാറക്കുളത്തിൽ ചൂണ്ടയിടാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു: അപകടം ഇന്നുച്ചയ്ക്ക്

Spread the love

 

ചങ്ങനാശേരി: പാറക്കുളത്തിൽ ചൂണ്ടയിടാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ചങ്ങനാശേരി തൃക്കൊടിത്താനം ചെമ്പുമ്പുറം പാറക്കുളത്തിൽ ചൂണ്ടയിടാൻ എത്തിയ 2 വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്

പൊൻപുഴക്കുന്നിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ആദർശ്, ആറാം ക്ലാസ് വിദ്യാർത്ഥി അഭിനവ്‌ എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ട് കുട്ടികളും ഇവിടെ എത്തിയതെന്നാണ് കരുതുന്നത്.

ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുള്ള ആൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും മുങ്ങി താഴുകയായിരുന്നു.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസിലും, അഗ്നിരക്ഷാ സേനയും എത്തിനടത്തിയ തിരച്ചിലിൽ ആണ് മൃതദ്ദേഹങ്ങൾ കണ്ടെടുത്തത്..

ഇരുവരുടെയും മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി