play-sharp-fill
കുമരകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ദിനാചരണം സംഘടിപ്പിച്ചു

കുമരകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം : കുമരകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി രക്തദാന സേന രൂപീകരിക്കുകയും രക്തദാനം മഹാദാനമായി കരുതുകയും ചെയ്യുക എന്ന സന്ദേശം ഉൾപ്പെടുത്തി ക്ലാസ്സ് സംഘടിപ്പിച്ചു. അപകടത്തിൽ പെടുന്നവരെയും മറ്റ് ആപത്ഘട്ടങ്ങളിലും അത്യാവശ്യ ഘടകമായി രക്തം നൽകേണ്ടതിന്റെ ആവശ്യകതയും ഓരോ ജീവനും ഓരോ തുള്ളി രക്തത്തിലൂടെയും വിലപ്പെട്ടതാണെന്നും ഇതിലൂടെ കുട്ടികളെ അറിയിച്ചു.

28 തവണയിലേറെ രക്തദാനം നൽകിയ  അമ്പിളി കുട്ടൻ ആണ് ക്ലാസുകൾ നയിച്ചത്. പ്രിൻസിപ്പൽ  പൂജ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ വിനോദ് ആർ വി സ്വാഗതവും  വിജീഷ് എം എസ് നന്ദിയും രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകരായ മനു ജോസഫ്, കെ ആർ സജയൻ പ്രിൻസ് ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.