video
play-sharp-fill

കല്ലുമട -വാരിശ്ശേരി റോഡിൽ കാട് കയറി: കാൽനടക്കാർ വലയുന്നു.

കല്ലുമട -വാരിശ്ശേരി റോഡിൽ കാട് കയറി: കാൽനടക്കാർ വലയുന്നു.

Spread the love

 

അയ്മനം: കല്ലുമട വാരിശ്ശേരി റോഡിൽ റോഡിനിരുവശങ്ങളിലും പാഴ്ച്ചെടികൾ വളർന്ന് കാൽ നടയാത്ര അസാദ്ധ്യമായി. നിരവധി വാഹനങ്ങൾ പോകുന്ന ഈ റോഡിൽ, ഒരു വാഹനം കടന്ന് പോകുമ്പോൾ കാൽനട യാത്ര ദുഷ്ക്കരമാണ്‌.

റോഡിന്റെ സൈഡിലൂടെയുള്ള യാത്ര ദുഷ്ക്കരമായതുകൊണ്ട് കാൽനട യാത്രക്കാർ റോഡിന്റെ മദ്ധ്യത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത് കൂടുതൽ അപകടം ക്ഷണിച്ച് വരുത്തുന്നു.

റോഡിനിരുവശത്തും കാട് കയറികിടക്കുന്ന സ്ഥലങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത് സ്ഥിരം സംഭവമാണ്. ഇവിടങ്ങളിൽ ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികൃതർ വേണ്ട നടപടി സ്വീകരിച്ച് ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്യം നൽകേണ്ടതാണ്.റോഡിനിരുവശവുമുളള കാട് തെളിച്ച് വഴിയാത്ര സുഗമമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.