കുവൈത്ത് തീപിടിത്തം: തൃശ്ശൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി, ഫ്ലാറ്റിലുണ്ടായിരുന്നുവെന്ന് സംശയം
തൃശ്ശൂർ: കുവൈറ്റ് ദുരന്തത്തിന് പിന്നാലെ തൃശ്ശൂർ ചാവക്കാട് സ്വദേശി ബിനോയി എന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്.
ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നാണ് സംശയം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.
ബിനോയ്ക്ക് എന്തു പറ്റിയെന്നറിയാത്തതിന്റെ ആശങ്കയിലാണ് വീട്ടുകാർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവരങ്ങൾ നോർക്കക്ക് കൈമാറിയിട്ടുണ്ട്.
Third Eye News Live
0