Spread the love

ന്യൂയോര്‍ക്ക്: ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍.

video
play-sharp-fill

യുഎസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ അവസാന എട്ടിലെത്തിത്.
ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 111 റണ്‍സ് വിജയലക്ഷ്യമാണ് യുഎസ് മുന്നോട്ട് വച്ചത്.

നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒൻപത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 50), ശിവം ദുബെ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാട് കോലി (0), രോഹിത് ശര്‍മ (3) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സൗരഭ് നേത്രവല്‍ക്കറാണ് ഇരുവരേയും മടക്കിയത്. പിന്നീട് എട്ടാം ഓവറില്‍ റിഷഭ് പന്തും (18) മടങ്ങി.

ഇതോടെ മൂന്നിന് 39 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിചേര്‍ത്ത് സൂര്യ-ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 49 പന്തുകള്‍ നേരിട്ട സൂര്യ രണ്ട് വീതം സിക്‌സും ഫോറും നേടി. ദുബെ 35 പന്തുകള്‍ നേരിട്ടും. ഒരോ സിക്‌സും ഫോറും ദുബെയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.