play-sharp-fill
പുരപ്പുറത്തിരുന്ന് കുറുക്കന്മാരും പണിക്കന്മാരും ഓളിയിട്ടിട്ട് കാര്യമില്ല, അപമാനിക്കാൻ ശ്രമിച്ചാൽ കണ്ടു നിൽക്കാനാവില്ല, ഇത് പാർട്ടി വേറെ; ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ- ഗണപതിവട്ടജി’ വിവാദം കൊഴുക്കുന്നു; പ്രതികരണവുമായി ബി.ജെ.പി നേതാക്കൾ

പുരപ്പുറത്തിരുന്ന് കുറുക്കന്മാരും പണിക്കന്മാരും ഓളിയിട്ടിട്ട് കാര്യമില്ല, അപമാനിക്കാൻ ശ്രമിച്ചാൽ കണ്ടു നിൽക്കാനാവില്ല, ഇത് പാർട്ടി വേറെ; ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ- ഗണപതിവട്ടജി’ വിവാദം കൊഴുക്കുന്നു; പ്രതികരണവുമായി ബി.ജെ.പി നേതാക്കൾ

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഗണപതിവട്ടജി എന്ന് പരിഹസിച്ച സജീവ സംഘ്പരിവാർ സഹയാത്രികൻ ശ്രീജിത്ത് പണിക്കർക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത്.

ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി.വി. രാജേഷ്, എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. ​​കെ.എസ്. ഷൈജു, യുവമോർച്ച തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ വിഷ്ണുനാരായണൻ, സംഘ്പരിവാർ സഹയാത്രികനും കുരുക്ഷേത്ര ബുക്സ് മുൻ ജനറൽ മാനേജറുമായ ഷാബു പ്രസാദ് എന്നിവരാണ് വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയത്.


സംസ്ഥാന പ്രസിഡൻ്റിനെ അപമാനിക്കാൻ ശ്രമിച്ചാൽ ലക്ഷക്കണക്കിന് വരുന്ന ബി.ജെ.പി പ്രവർത്തകർക്ക് കണ്ടു നിൽക്കാനാവില്ലെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി.വി. രാജേഷ് മുന്നറിയിപ്പ് നൽകി. ‘ആക്രി നിരീക്ഷകന്മാരുടെ ശ്രദ്ധയ്ക്ക്…. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്നത് പാർട്ടിയുടെ ദേശീയ നേതൃത്വമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് ആരായാലും അദ്ദേഹം നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും ജെപി നദ്ദയുടെയുമെല്ലാം പ്രതിനിധിയാണ്. പ്രസിഡന്റിനെ അപമാനിക്കാൻ ശ്രമിച്ചാൽ ലക്ഷക്കണക്കിന് വരുന്ന ബി.ജെ.പി പ്രവർത്തകർക്ക് കണ്ടു നിൽക്കാനാവില്ല.

സ്വന്തം സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിക്കുന്ന നേതാക്കന്മാർ താങ്കളുടെ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടാകുമായിരിക്കും. അത് വെച്ച് ബിജെപിയെ അളക്കരുത്. ഇത് പാർട്ടി വേറെയാണ്.’ എന്നാണ് രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

സുരേന്ദ്രനെതിരെ പരിഹാസ പരാമർശം നടത്തുകയും മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം തുടങ്ങിയവ ചർച്ചയാക്കുകയാണ് ശ്രീജിത്ത് പണിക്കർ ചെയ്തത്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന് ശ്രീജിത്തിനെ സുരേന്ദ്രൻ അധിക്ഷേപിച്ചതോടെയാണ് മറ്റു ചർച്ചകൾക്ക് വഴിവെച്ചത്.

ഇതിനുപിന്നാലെ‘പ്രിയപ്പെട്ട ഗണപതിവട്ടജി എന്ന് പരിഹസിച്ച് ശ്രീജിത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. യുവമോർച്ച തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ വിഷ്ണുനാരായണനും രൂക്ഷമായ ഭാഷയിൽ ശ്രീജിത്തിനെതിരെ പ്രതികരിച്ചു.

‘ഇന്ത്യയുടെ പടമുള്ള കോട്ടിട്ട്‌ രാജ്യസ്നേഹം മുഴക്കുന്ന ഈശ്വരന്മാരെയും മറുനാടനെയും ഇതുവരെ തിരിച്ചറിയാൻ സാധികാത്ത നിങ്ങൾ കുരുട്ട് ബുദ്ധി കൊണ്ട് ജീവിച്ച് പോകുന്ന പണിക്കരെ മനസ്സിലാക്കുമ്പോളേക്കും ഒരുപാട് വൈകും !!!’ എന്നാണ് വിഷ്ണു എഴുതിയത്.

ആരുടേയും വാഴ്ത്ത്പാട്ടുകൾ കൊണ്ടോ നിരീക്ഷകരുടെ പിന്തുണയോടെയോ അല്ല ​സംഘപ്രചാരകനിൽ നിന്ന് പ്രധാനമന്ത്രി വരെ മോദി എത്തിയതെന്ന് മോദിയുടെ ചിത്രം പങ്കുവെച്ചുള്ള കുറിപ്പിൽ പറയുന്നു.

‘മോദിക്ക് ഇന്നത്തെ കേരളത്തിലെ അവസ്ഥപോലെ എതിരഭിപ്രായങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ !! ആക്രി നിരീക്ഷകരുടെ കഠിന പ്രയത്നങ്ങളെ നിഷ്പ്രഭമാക്കിയാണ് കേരളത്തിൽ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ 20 ശതമാനം വോട്ടും ഒരു പാർലമെന്റ് സീറ്റും നേടിയതെന്നും പുരപ്പുറത്തിരുന്ന് കുറുക്കന്മാരും പണിക്കന്മാരും ഓളിയിട്ടിട്ട് ഒരു കാര്യവുമി​ല്ലെന്നും ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. ​​കെ.എസ്. ഷൈജു പറഞ്ഞു.