video
play-sharp-fill

കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു..

കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു..

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു. കുമ്പള ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്ത് താമസിക്കുന്ന അബ്ദുല്‍ ബഷീറിന്റെ മകള്‍ മര്‍വക്കാണ് സൂര്യതാപം ഏറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കൈക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം. തിരുവനന്തപുരത്തും കണ്ണൂരുമാണ് രണ്ട് പേര്‍ മരിച്ചത്. പാറശാല ഐര സ്വദേശി കരുണാകരന്‍ (43) ആണ് മരിച്ച ഒരാള്‍. ഇദ്ദേഹത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ സൂര്യാഘാതമേറ്റതിന് സമാനമായ പാടുകളുണ്ട്. ഹൃദയാഘാതമാണോ മരണകാരണമെന്നും സംശയിക്കുന്നു. കരുണാകരന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെക് മാറ്റി.