video
play-sharp-fill

വാങ്ങുന്നത് നാല് രൂപയ്ക്ക: വിൽക്കുന്നത് 30 രൂപയ്ക്ക്; ഹാൻസിൽ ലാഭം പത്തിരട്ടി: പ്രതികളെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം

വാങ്ങുന്നത് നാല് രൂപയ്ക്ക: വിൽക്കുന്നത് 30 രൂപയ്ക്ക്; ഹാൻസിൽ ലാഭം പത്തിരട്ടി: പ്രതികളെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൊലീസിന്റെ കണ്ണ് വെട്ടിച്ച്, തിരക്കേറിയ തിരുനക്കര പൂരം ദിവസം തന്നെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്താനെത്തിയ സംഘത്തെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം. റോഡുകളിൽ കാര്യമായ പൊലീസ് സാന്നിധ്യമുണ്ടാകില്ലെന്ന് കണക്ക് കൂട്ടിയാണ് പ്രതികൾ തിരുനക്കര പൂരം ദിവസം തന്നെ ഗാന്ധിനഗറിലേയ്ക്ക് ഹാൻസ് കടത്താൻ തിരഞ്ഞെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഈരാറ്റുപേട്ട നടയ്ക്കൽ കുന്നനംകുന്നിൽ അൻസാർ (23) , തെള്ളകത്ത് വാടകയ്ക്ക് താമസിക്കുന്ന കിഴക്കേമറ്റപ്പള്ളി നിഷി (37) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.


രണ്ടു ലക്ഷം രൂപ വിലവരുന്ന 3960 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇവരിൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തത്. ഒരു ഓട്ടോയിലും കാറിലുമായി മൂന്ന് ചാക്കുകളിലായാണ് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിനു പുറത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമാണ് പ്രതികൾ ഹാൻസ് അടക്കമുള്ള നിരോധിത സാധനങ്ങൾ എത്തിക്കുന്നത്. മൂന്നും നാലും രൂപയ്ക്കാണ് ഇവർ ഈ സാധനങ്ങൾ വാങ്ങുന്നത്. തുടർന്ന് ഇവ വാഹനത്തിലാക്കി കടകളിൽ വിൽപ്പനയ്ക്ക് എത്തിക്കും. ഇതിനായി പ്രത്യേക ക്രമീകരണങ്ങളും പ്രതികൾ ഒരുക്കിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മെയിൻ റോഡുകൾ ഒഴിവാക്കി ഇടവഴിയിലൂടെയാണ് ഇവർ സാധനം കൊണ്ടു പോയിരുന്നത്. ഇത്തരത്തിൽ ഇവർ നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടു പോകുന്ന ഇടവഴികൾ കണ്ടെത്തിയ പൊലീസ് സംഘം ദിവസങ്ങളായി ഈ ഓരോ ഇടവഴിയും മാറി മാറി നിരീക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ശനിയാഴ്ച ഉച്ചയോടെ ഗാന്ധിനഗർ മുടിയൂർക്കര ഭാഗത്തേയ്ക്ക് വാഹനത്തിൽ ഓൾഡ് എംസി റോഡ് വഴി ഇവർ എത്തുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഇവിടെ കാത്തു നിന്ന പൊലീസ് സംഘം പ്രതികളെ തന്ത്രപരമായി കുടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group