video
play-sharp-fill

സ്ത്രീയുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് തുറന്നുപറയാനോ ചർച്ച ചെയ്യാനോ സമൂഹം അന്നുമിന്നും തയ്യാറല്ല: ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ഇപ്പോഴും പലർക്കും അശ്ലീലമാണ്: എന്നാൽ മാധവിക്കുട്ടിയുടെ ആത്മകഥയിൽ എല്ലാം തുറന്നെഴുതി:അതിങ്ങനെ

സ്ത്രീയുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് തുറന്നുപറയാനോ ചർച്ച ചെയ്യാനോ സമൂഹം അന്നുമിന്നും തയ്യാറല്ല: ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ഇപ്പോഴും പലർക്കും അശ്ലീലമാണ്: എന്നാൽ മാധവിക്കുട്ടിയുടെ ആത്മകഥയിൽ എല്ലാം തുറന്നെഴുതി:അതിങ്ങനെ

Spread the love

 

കോട്ടയം:
1971 – ൽ മലയാളനാട്
വാരികയിൽ മാധവിക്കുട്ടിയുടെ “എന്റെ കഥ “പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ അത് മലയാള സാഹിത്യരംഗത്ത് വലിയ ഒച്ചപ്പാട് തന്നെ സൃഷ്ടിച്ചെടുത്തു.
ഖുഷ് വന്ത് സിംഗ് ചീഫ് എഡിറ്ററായിരുന്ന ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പോയട്രി എഡിറ്ററായിരുന്ന കമലാദാസ് ആണ് മലയാളത്തിൽ മാധവിക്കുട്ടി എന്ന പേരിൽ
” എന്റെ കഥ ” എഴുതിയിരുന്നത്.

തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലെ പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ്ങ് എഡിറ്ററായിരുന്ന
വി എം നായരുടെയും മകളായി
1934 മാർച്ച് 31 ന് ജനിച്ച കമലദാസിന്റെ ജീവിത പശ്ചാത്തലം മഹാനഗരമായ കൽക്കത്തയായിരുന്നു .
മലയാളികളെ ഹൃദ്യമായ ലൈംഗിക ആസ്വാദനത്തിലേക്ക് നയിച്ച “രതിസാമ്രാജ്യം ” എന്ന പുസ്തകത്തിന്റെ കർത്താവായ നാലപ്പാട്ട് നാരായണമേനോന്റെ അനന്തിരവൾ കൂടിയായിരുന്നു മാധവിക്കുട്ടി .

“എന്റെ കഥ ” യുടെ പ്രസിദ്ധീകരണത്തോടുകൂടി മലയാളനാട് വാരികയുടെ സർക്കുലേഷൻ നാലിരട്ടിയായി വർദ്ധിച്ചുവെന്ന് കേട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയും ശക്തമായ ഒരു ആത്മകഥ “എന്റെ കഥ “ക്ക് മുമ്പോ പിമ്പോ മലയാളത്തിൽ എന്നല്ല ഇന്ത്യൻ സാഹിത്യത്തിൽ തന്നെ ഉണ്ടായിട്ടില്ല എന്നാണ് നിരൂപകന്മാരുടെ അഭിപ്രായം.
സ്ത്രീ ലൈംഗികതയുടെ തുറന്നെഴുത്തായിരുന്നു
“എന്റെ കഥ “ക്ക് ഏറ്റവും കൂടുതൽ വായനക്കാരെ നേടിക്കൊടുത്തത്.
ഇന്ത്യൻ സാഹചര്യത്തിൽ പുരുഷ ലൈംഗികതയുടെ അടിമ മാത്രമായിരുന്നു അക്കാലത്ത് ഭൂരിഭാഗം സ്ത്രീകളുടെ മനസ്സും ശരീരവും.

ഇന്നും ഈ കാര്യത്തിൽ വലിയ മാറ്റമൊന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് സ്ത്രീ സമുഹം തന്നെ ചിന്തിക്കേണ്ട മറ്റൊരു വിഷയം .
സ്ത്രീയുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് തുറന്നുപറയാനോ ചർച്ച ചെയ്യാനോ സമൂഹം അന്നുമിന്നും തയ്യാറല്ല .

ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ഇപ്പോഴും പലർക്കും അശ്ലീലമാണ്.
കപടസദാചാര സങ്കൽപ്പങ്ങളും മതശാസനകളും ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്നുള്ളത് ഏറെ ഖേദകരം തന്നെയാണ്.
സദാചാര സങ്കല്പങ്ങളുടെ
കോട്ടകൊത്തളങ്ങളിൽ വീർപ്പുമുട്ടിയിരുന്ന സ്ത്രീ മനസ്സിന്റെ ദാഹങ്ങളും മോഹങ്ങളും അഭിലാഷങ്ങളും
കാമനകളുമെല്ലാം തുറന്നെഴുതാൻ ഇന്ത്യൻ സാഹിത്യത്തിൽ മാധവിക്കുട്ടി കാണിച്ച ധൈര്യം മറ്റൊരു സ്ത്രീക്കും ഉണ്ടായിട്ടില്ല.

തന്റെ ദാമ്പത്യജീവിതത്തിലെ ലൈംഗിക അസംതൃപ്തി, അഗമ്യ ഗമനത്തിനാഗ്രഹിക്കുന്ന മനസ്സ് ,
ഒരു ഭാര്യയായിരിക്കേ മറ്റു പുരുഷന്മാരോട് തോന്നിയ പ്രണയാഭിനിവേശങ്ങൾ
എന്നിങ്ങനെ ഒരു
സ്ത്രീയുടെ ജീവിതത്തിലെ നിഗൂഢമായ യാഥാർത്ഥ്യങ്ങൾക്ക് അക്ഷരരൂപം പ്രാപിച്ചപ്പോൾ
ഞെട്ടിത്തരിച്ചത് ഇവിടുത്തെ സ്ത്രീസമൂഹം തന്നെയായിരുന്നു.
എന്റെ കഥയുടെ പേരിൽ മാധവിക്കുട്ടിക്ക് നേരിടേണ്ടിവന്ന അപമാനത്തിനും അവഹേളനത്തിനും കൈയും കണക്കും ഉണ്ടായിരുന്നില്ല.

പല സ്ത്രീകളും മനസ്സിൽ ഒളിപ്പിച്ചു വച്ചതും പറയാൻ മടിക്കുന്നതുമായ കാര്യങ്ങളായിരുന്നു മാധവിക്കുട്ടി “എന്റെകഥ “യിലൂടെ ആവിഷ്ക്കരിച്ചത് .
പിൽക്കാലത്ത് “എന്റെ കഥ ” വെറും ഭാവനാസൃഷ്ടി മാത്രമായിരുന്നുവെന്ന് അവർ തന്നെ തള്ളി പറഞ്ഞെങ്കിലും ഒരു ചെറിയ ന്യൂനപക്ഷമെങ്കിലും മാധവിക്കുട്ടിയുടെ സത്യസന്ധമായ എഴുത്തിനെ അന്ന് സ്വാഗതം ചെയ്തിരുന്നു.

“എന്റെ കഥ ” അവിടെ നിൽക്കട്ടെ ….
മലയാളത്തിൽ ഏറ്റവും സുന്ദരമായ കഥകളെഴുതിയിരുന്ന എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . അവരുടെ ബാല്യകാലസ്മരണകൾ,
നീർമാതളം പൂത്ത കാലം, തുടങ്ങിയ ഓർമ്മക്കുറിപ്പുകളും മനോഹരമായ കഥകളുമെല്ലാം മലയാള സാഹിത്യത്തിന് എന്നും ഒരു മുതൽക്കൂട്ട് തന്നെയാണ്. നോബൽ സമ്മാനത്തിനു വരെ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള എഴുത്തുകാരിയിരുന്നു
കമലാ ദാസ്.

മാധവിക്കുട്ടിയുടെ “രുക്മിണിക്കൊരു പാവക്കുട്ടി ” എന്ന നോവൽ കെ പി കുമാരൻ ചലച്ചിത്രമാക്കിയിട്ടുണ്ട്.
പിന്നീട് “നഷ്ടപ്പെട്ട നീലാംബരി” എന്ന കഥക്ക് ലെനിൻ രാജേന്ദ്രൻ “മഴ” എന്ന പേരിൽ
ചലച്ചിത്രഭാഷ്യം നൽകിയപ്പോൾ ഒട്ടേറെ നല്ല ഗാനങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചു .
ഈ ചിത്രത്തിന് വേണ്ടി കെ.ജയകുമാർ ,യൂസഫലി കേച്ചേരി ,കൈതപ്രം ദാമോദരൻ നമ്പൂതിരി , ഓ വി ഉഷ തുടങ്ങിയ നാലു ഗാനരചയിതാക്കൾ പാട്ടുകൾ എഴുതുകയുണ്ടായി .
ഇതിൽ

ഓ വി ഉഷയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്ക്കാരവും ആശ ജി മേനോന് ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരവും മഴ നേടിക്കൊടുത്തു.

“ആഷാഢം പാടുമ്പോൾ … ”
( കെ.ജയകുമാർ , യേശുദാസ് ) “ഹിമശൈല സൗന്ദര്യമായി …”
( കൈതപ്രം ,യേശുദാസ് – ചിത്ര )
“മഞ്ഞിന്റെ മറയിട്ട …. ”
( കെ ജയകുമാർ , ചിത്ര ) “പാരുക്കുള്ളേ നല്ല നാട് …”
(തമിഴ് കവി സുബ്രഹ്മണ്യഭാരതിയുടെ വരികൾ നെയ്യാറ്റിൻകര വാസുദേവന്റെ ആലാപനം ) “ആരാദ്യം പറയും …”
(രചന ഓ വി ഉഷ , ആലാപനം ആശ ജി മേനോൻ)
“ഇത്രമേൽ മണമുള്ള
കുടമുല്ലപ്പൂവുകൾ …”
(കെ.ജയകുമാർ , ചിത്ര )
“വാർമുകിലേ വാനിൽ നീ വന്നു …”
( യൂസഫലി , ചിത്ര )

“ഗേയം ഹരി നാമധേയം…”
(യേശുദാസ് , അരുന്ധതി – യൂസഫലി കേച്ചേരിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത സംസ്കൃത ഗാനം )
എന്നീ ഗാനങ്ങൾക്ക് രവീന്ദ്രനാണ് സംഗീതം നിർവ്വഹിച്ചത്.

2018 – ൽ മാധവിക്കുട്ടിയുടെ ജീവിതകഥ “ആമി ” എന്നപേരിൽ കമൽ ചലച്ചിത്രമാക്കുകയുണ്ടായി.
ഒട്ടേറെ വിവാദങ്ങൾ ഉണ്ടായെങ്കിലും ” ആമി ” യെ ഒരു മനോഹരമായ ചലച്ചിത്രമാക്കാൻ കമലിനു കഴിഞ്ഞു.
പ്രശസ്ത നടി മഞ്ജുവാര്യരാണ് മാധവിക്കുട്ടിയെ മനോഹരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.
റഫീഖ്

അഹമ്മദ് എഴുതി
എം ജയചന്ദ്രൻ സംഗീതം പകർന്ന

“നീർമാതളപ്പൂവിനുള്ളിൽ ……” എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ശ്രേയാ ഘോഷാലിന് ഈ ചിത്രത്തിലെ ആലാപനത്തിന് ലഭിക്കുകയുണ്ടായി.

2009 മെയ് 31ന് കാലയവനികക്കുള്ളിൽ മറഞ്ഞ മാധവികുട്ടിയുടെ ചരമവാർഷികദിനമാണിന്ന്.
എന്റെ കഥ എന്ന പ്രശസ്തമായ ആത്മകഥയിലൂടെ , കമല സുരയ്യയായി മതംമാറിക്കൊണ്ട് സൃഷ്ടിച്ച വിവാദങ്ങളിലൂടെ എന്നുമെന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഈ പ്രിയപ്പെട്ട എഴുത്തുകാരിയെ ഏതാനും ഗാനങ്ങളിലൂടെ “പാട്ടോർമ്മകൾ ” ആദരപൂർവ്വം സ്മരിക്കുന്നു.