Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മീനടത്ത് കാണാതായ യുവാവിനായി തോട്ടില്‍ തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് തോട്ടില്‍ തിരച്ചില്‍ നടത്തുന്നത്. മീനടത്തു നിന്നും പാമ്പാടിയ്ക്കു കിടക്കുന്ന തോട്ടിലാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നത്.

മീനടം കരോട്ട് മുണ്ടിയാക്കല്‍ എബ്രഹാം വർഗീസ് ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിനെയാണ് ഇന്നലെ മുതല്‍ കാണാതായത്.ഇന്നലെ രാവിലെ പത്ത്മണിയോടെയാണ് അനീഷ് വീട്ടില്‍ നിന്നും പുറത്തേ്ക്ക് പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രദേശത്തെ തോടിനു സമീപത്ത് അനീഷിന്റെ ചെരുപ്പ് കണ്ടതോടെയാണ് തോട് കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.