video
play-sharp-fill

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചിത്രം വാങ്ങി: ചോദ്യം ചെയ്തപ്പോൾ അശ്ലീല കമന്റുകളോടെ പ്രചരിപ്പിച്ചു: യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശിയെ ജില്ലാ പൊലീസ് പൊക്കിയത് തന്ത്രപരമായി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചിത്രം വാങ്ങി: ചോദ്യം ചെയ്തപ്പോൾ അശ്ലീല കമന്റുകളോടെ പ്രചരിപ്പിച്ചു: യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശിയെ ജില്ലാ പൊലീസ് പൊക്കിയത് തന്ത്രപരമായി

Spread the love
സ്വന്തം ലേഖകൻ
രാമപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ ചിത്രം വാങ്ങിയ ശേഷം അശ്ലീല കമന്റോടെ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച കണ്ണൂർ സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായി. ഉഴവൂർ സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തിപരമായ പോസ്റ്റുകൾ ടെലിഗ്രാമിൽ പ്രചരിപ്പിച്ച കണ്ണൂർ ന്യൂ- നടുവിൽ വില്ലേജ് കുഴിയടിയിൽ ശശിയുടെ മകൻ സച്ചിൻ കെ എസ് ( 23) നെയാണ്  രാമപുരം പോലീസ് പിടികൂടിയത്. സിനിമ മേഖലയിൽ തനിക്ക് ബന്ധമുണ്ടെന്നും അവസരം വാങ്ങിനൽകാമെന്നും പറഞ്ഞ് യുവതിയിൽ നിന്നും ചിത്രങ്ങൾ വാങ്ങിയ സച്ചിൻ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ അശ്ലീല  അടിക്കുറിപ്പുകൾ നൽകി ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ അശ്ലീല  അടിക്കുറുപ്പുകളോടുകൂടി  തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് തന്റെ കുട്ടുകാരിൽ നിന്നും അറിഞ്ഞ യുവതി ബഹു:ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ്സ്‌നു നൽകിയ പരാതിയിന്മേൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.