
സ്വന്തം ലേഖകൻ
കുമരകം: രണ്ട് മാസങ്ങള്‍ക്കു മുൻപ് മാത്രം തുറന്ന ചീപ്പുങ്കല്‍ വലിയമടക്കുളം വാട്ടർ പാർക്കിന്‍റെ ഫ്യൂസ് കെ എസ്‌ഇബി ഊരി.13 ,339 രൂപ കുടിശികയുള്ളതിനാലാണ് ഫ്യൂസ് ഊരിയതെന്ന് കെഎസ്‌ഇബി അധികൃതർ അറിയിച്ചു.
അഞ്ചു കോടി രൂപ ചെലവഴിച്ചു ടൂറിസം വകുപ്പാണ് അഞ്ച് ഏക്കറുള്ള പാർക്ക് നിർമിച്ചതെങ്കിലും വാട്ടർ പാർക്ക് അയ്മനം പഞ്ചായത്തിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തതിനാല്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ മടങ്ങിപ്പാേക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ്യൂസിക് ഫൗണ്ടൻ ഉള്‍പ്പെടെ വൈദ്യുതിയില്‍ പ്രവർത്തിക്കേണ്ടതെല്ലാം നിശ്ചലമാണ്. തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപ് ധൃതിയില്‍ ഉദ്ഘാടനം ചെയ്ത സംരംഭവും പ്രവർത്തനരഹിതമായി.







