play-sharp-fill
ആശ്രയിൽ 53 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ; ആവശ്യമുള്ളവർ ജൂൺ 4 ന് മുൻപായി രജിസ്റ്റർ ചെയ്യുക

ആശ്രയിൽ 53 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ; ആവശ്യമുള്ളവർ ജൂൺ 4 ന് മുൻപായി രജിസ്റ്റർ ചെയ്യുക

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 53 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ആവശ്യമുള്ളവർ 2024 ജൂൺ 4 ന് മുൻപ് ആയി തന്നെ രജിസ്റ്റർ ചെയേണ്ടതാണ്.

ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവയാണ് മറ്റു പ്രവർത്തനങ്ങൾ എന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട് അറിയിച്ചു.9400280965

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group