Spread the love

 

കൊച്ചി: മാളികപ്പുറം എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ദേവനന്ദ. എന്നാൽ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല താരം ദേവനന്ദയുടെ അച്ഛൻ രംഗത്തെത്തി.

video
play-sharp-fill

 

ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച്‌ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. എറണാകുളം സൈബർ പൊലീസില്‍ ആണ് കുട്ടിയുടെ അച്ഛൻ പരാതി നൽകിയിരിക്കുന്നത്.

 

മകള്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമയായ ഗുവിന്റെ പ്രമോഷനായി വീട്ടില്‍ വച്ച്‌ ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തില്‍ നിന്ന് തങ്ങളുടെ അനുവാദം ഇല്ലാതെ എന്‍റെ മകളെ സമൂഹ മാധ്യമത്തില്‍ മനപൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച്‌ വ്യക്തികള്‍ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുകളില്‍ പറഞ്ഞ ചാനലില്‍ വന്ന ഇന്റർവ്യൂവില്‍ നിന്ന് ഒരു ഭാഗം മാത്രം ഡൗണ്‍ലോഡ് ചെയ്‍ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്‍തു. ഇവരുടെ പ്രവർത്തി കൊണ്ട് എന്‍റെ മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹമധ്യേ മനപൂർവം അപമാനിക്കപ്പെടുകയും ചെയ്യുകയും ഉണ്ടായിട്ടുണ്ട്. അപ്‌ലോഡ് ചെയ്‌ത വിഡിയോകള്‍ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും താഴ്‍മയായി അപേക്ഷിക്കുന്നു. എന്നാണ് ദേവനന്ദയുടെ അച്ഛൻ നൽകിയ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group