play-sharp-fill
അങ്കമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്: വിവരമറിഞ്ഞ് റെയ്ഡിനെത്തിയ എസ് ഐയെ കണ്ട് ഡിവൈഎസ്പി ടോയ്ലറ്റിൽ ഒളിച്ചു.

അങ്കമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്: വിവരമറിഞ്ഞ് റെയ്ഡിനെത്തിയ എസ് ഐയെ കണ്ട് ഡിവൈഎസ്പി ടോയ്ലറ്റിൽ ഒളിച്ചു.

 

അങ്കമാലി: അങ്കമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്.

തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്.

പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്.

ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു റെയ്‍ഡ്. ഫൈസലിനെയും മറ്റൊരാളെയും കരുതൽ തടങ്കലിലാക്കി എന്നാണ് അറിയുന്നത്. റെയ്ഡിനെത്തിയഎസ്.ഐ യെ കണ്ടഡിവൈഎസ്പി ടോയ്ലറ്റിൽ ഒളിച്ചു. പോലീസുകാർ ഓടി രക്ഷപ്പെട്ടു.