Spread the love

ബെംഗളൂരു :  കോളേജ് വിദ്യാർത്ഥിനിയുടെ മരണം പ്രതിയെ കണ്ടെത്തി പോലീസ്.  സംഭവത്തിന് പിന്നില്‍ 15 വയസ്സുകാരനാണെന്നും പോലീസ് പറഞ്ഞു.

video
play-sharp-fill

കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ സുബ്രഹ്മണ്യം പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭുധ്യ എന്ന ബിരുദ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കുട്ടിയെ റിമാൻഡ് ഹോമിലേക്ക് അയച്ചു. പ്രഭുധ്യയെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. എന്നാല്‍, പ്രഭുധ്യയുടെ വീട്ടിലേക്കുള്ള റോഡിന്റെ അറ്റത്തുള്ള സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസിനെ സഹായിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചത്. കുറ്റാരോപിതനായ ആണ്‍കുട്ടി പ്രഭുധ്യയുടെ സഹോദരൻ്റെ സുഹൃത്തും അവരുടെ വീട്ടില്‍ പതിവ് സന്ദർശകനുമായിരുന്നു. കുട്ടി പ്രഭുധ്യയുടെ വാലറ്റില്‍ നിന്ന് 2000 രൂപ ഇയാള്‍ മോഷ്ടിച്ചു. പ്രഭുധ്യ മോഷണം അറിഞ്ഞെങ്കിലും ആ സമയത്ത് അവനെ ചോദ്യം ചെയ്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിക്കുന്നതിനിടയില്‍ കുട്ടിയടെ കൈയില്‍ നിന്ന് സുഹൃത്തിൻ്റെ കണ്ണട പൊട്ടിക്കുകയും അത് ശരിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം വീട്ടില്‍ പറയാൻ ഭയന്ന കുട്ടി പ്രഭുധ്യയുടെ പഴ്സില്‍ നിന്ന് 2000 രൂപ മോഷ്ടിക്കുകയായിരുന്നു. ഇക്കാര്യം പ്രഭുധ്യ കുട്ടിയോട് ചോദിച്ചു. കുട്ടി വീട്ടിലെത്തി പ്രഭുധ്യയോട് മാപ്പ് പറയുകയും കാല് പിടിക്കുകയും ചെയ്തു. കാല് പിടിക്കുന്നതിനിടെ പ്രഭുധ്യ ബാലൻസ് തെറ്റി വീണ് അബോധാവസ്ഥയിലായി. ഭയന്നുപോയ കുട്ടി തന്റെ മോഷണ വിവരം പുറത്തറിയാതിരിക്കാനായി കൈയും കഴുത്തും മുറിച്ച്‌ വീടിൻ്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടു. പ്രഭുധ്യയുടെ ശരീരത്തിലെ കത്തിയുടെ പാടുകള്‍ ഉള്ളതിനാല്‍ രണം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്.