Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം : സംസ്ഥാനത്ത് IELTS OET പരീക്ഷകളുടെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പാണ്. കൂണുപോലെ മുളച്ചുപൊങ്ങുന്ന IELTS, OET പഠനകേന്ദ്രങ്ങളിൽ പലതിൻ്റെ പുറകിലും വൻ തട്ടിപ്പാണ് നടക്കുന്നത്.OET പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി കൊടുക്കാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങുന്നത് .

ഇത്തരത്തിൽ OET പരീക്ഷയുമായി ബന്ധപ്പെട്ട ഇടപാടിൽ ആറ് മാസം മുൻപ് വടക്കാഞ്ചേരിയിൽ യുവാവിനെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതികളായത് കോട്ടയം സ്വദേശികളായിരുന്നു. ഈ കേസിൽ തൃശൂർ സ്വദേശിയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് എട്ട് പ്രതികളെ അന്ന് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പാമ്പാടി വെള്ളൂർ സ്വദേശികളായ പാലക്കത്തടത്തിൽ മൊബിൻ (33), പാണൂർ സുനിൽകുമാർ (46), പാറാമറ്റം അജേഷ് (38), വരവുകാലയിൽ വിനോദ് (41),മുത്തേലിക്കൽ റെനീഷ് (36) പാമ്പാടി വെള്ളൂർ ശ്രീരംഗം വീട്ടിൽ ഗോകുൽ (32), വാകത്താനം തൃക്കോതമംഗലം പ്ലാക്കുഴിയിൽ അമൽ മാത്യു (26), പാമ്പാടി വെള്ളൂർ ചിത്രാഭവനിൽ അജയകുമാർ (കണ്ണൻ-33) എന്നിവരെയുമാണ് വടക്കാഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നത്.

മെഡിക്കൽ സംബന്ധമായ ജോലികൾക്ക് ആവശ്യമായ ഒഇടി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി ക്കൊടുക്കാമെന്നു പറഞ്ഞ് പത്താഴക്കുണ്ടിലുള്ള റിസോർട്ടിൽ വച്ച് 3 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തൃശൂരിലെ അറേബ്യൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ഗണേഷ്ജെ.കുമാർ ഡ്രൈവർ ലിബിൻ എന്നിവരെയാണ് തടങ്കലിൽ വച്ചു ഭീഷണിപ്പെടുത്തിയത്.

തുടർന്ന് 25 ലക്ഷം രൂപ ലഭിച്ച ശേഷം ബാക്കി പണം കൊടുത്തില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് വാഹനങ്ങളിലായി പ്രതികൾ ഇവരെ തട്ടിക്കൊണ്ടു പോയി അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് തടങ്കലിൽ പാർപ്പിച്ച് ഗണേശിന്റെ വീട്ടുകാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഗണേശിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വടക്കാഞ്ചേരി പൊലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.

OET ചോദ്യപേപ്പർ ചോർത്തലുമായി ബന്ധപ്പെട്ട് വലിയൊരു മാഫിയ എറണാകുളം, കോട്ടയവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടക്കുകയാണ്.