
കൊച്ചി : ഓണ്‍ലൈൻ ചാനല്‍വഴി പെണ്‍കുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയിൽ.
മലപ്പുറം അമരമ്ബലം സൗത്ത് മാമ്ബൊയില്‍ വേണാനിക്കോടുവീട്ടില്‍ ബൈജുവിനെയാണ് (45) എറണാകുളം ടൗണ്‍ നോർത്ത് പോലീസ് വണ്ടൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. മറ്റൊരു ഓണ്‍ലൈൻ ചാനലില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പെണ്‍കുട്ടിയെയും അവരുടെ കുഞ്ഞിനെയും മാതാവിനെയും കുറിച്ചെല്ലാം മോശമായ രീതിയില്‍ പ്രതിപാദിച്ച് വീഡിയോ ചെയ്തുവെന്നാണ് പരാതി. ഓണ്‍ലൈൻ ചാനലുകള്‍വഴി പ്രചരിപ്പിച്ച വീഡിയോകള്‍ സഹിതമാണ് പരാതിപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി അപ്ലോഡ് ചെയ്ത വീഡിയോകളുടെ വിവരങ്ങള്‍ കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചശേഷമാണ് അറസ്റ്റ് ചെയ്തത്.







