
സ്വന്തം ലേഖകൻ
തിരുവനന്തപുരം നെയ്യാറ്റിന്‍ കരയില്‍ കാര്‍ കനാലിലേക്ക് വീണ് അപകടം. നെയ്യാര്‍ കനാലിലെ 25 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. അപകടത്തില്‍ അഞ്ചുവയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ആരുടെയും പരിക്ക് സാരമല്ല. ഇന്നലെ രാത്രി പത്തുമണിക്ക് ബന്ധുവീട്ടില്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതിനാല്‍ മറ്റ് വഴിക്ക് ഇവര്‍ യാത്ര തുടരുകയായിരുന്നു. മണ്ണ് ഇടിഞ്ഞുപോയതിനാല്‍ കാര്‍ കനാലിലേക്ക് മറിയികുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിചയമില്ലാത്ത വഴിയില്‍ രാത്രിയില്‍ മഴയത്ത് സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.







