
ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കുറുവിലങ്ങാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
കുറവിലങ്ങാട് : ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. മുട്ടുചിറ കാഞ്ഞിരത്താനം അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49) ആണ് അറസ്റ്റിലായത്.
ഇയാൾ വ്യാഴാഴ്ച വൈകിട്ട് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോം ഗാർഡിനെ ചീത്ത വിളിക്കുകയും, കയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുറവിലങ്ങാട് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ, എസ്.ഐ മാരായ സുമിത, ഇക്ബാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0