
തേങ്ങ എടുക്കാനായി തോട്ടിലേക്ക് ചാടി ; ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കിട്ടി
പത്തനംതിട്ടയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ട യുവാവ് മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി ഗേവിന്ദൻ (60) ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്.
ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാള്‍ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമണ്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്.
Third Eye News Live
0