video
play-sharp-fill

Wednesday, May 21, 2025
HomeElection 2k19ഇന്നസെന്റിനു വോട്ടില്ല : എൻ.എസ്.എസ്

ഇന്നസെന്റിനു വോട്ടില്ല : എൻ.എസ്.എസ്

Spread the love

കോട്ടയം : ചാലക്കുടിയിലെ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിന് വോട്ടുചെയ്യില്ലെന്ന് എൻ.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ.
എൻ.എസ്.എസ് നേതൃത്വത്തെ അംഗീകരിക്കില്ലെന്നാണ് ഇന്നസെന്റിന്റെ നിലപാട്. അങ്ങനെ പറഞ്ഞിട്ട് തങ്ങളെ കാണാൻ വന്നിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും താലൂക്ക് യൂണിയൻ പ്രസിഡന്റ് ശങ്കരൻകുട്ടി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമദൂരമാണ് തങ്ങളുടെ നിലപാടെന്നാണ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പറയുന്നത്. എന്നാൽ ചില അംഗങ്ങൾക്ക് രാഷ്ട്രീയ ചുമതലയുണ്ടാകുമെന്നും യൂണിയൻ വ്യക്തമാക്കിയിരുന്നു.
അംഗങ്ങൾക്ക് ഇതേക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. നേതൃത്വത്തെ തള്ളിപ്പറയുന്ന ഇന്നസെന്റിനെ അംഗീകരിക്കുന്ന കീഴ്‌വഴക്കം തങ്ങൾക്കില്ലെന്നും യൂണിയൻ പ്രസിഡന്റ് വ്യക്തമാക്കുന്നു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച ഇന്നസെന്റ് എൻ.എസ്.എസ് ആസ്ഥാനത്ത് ചെന്ന് വോട്ട് തേടില്ലെന്ന് ഇന്നലെ പറഞ്ഞിരുന്നു. അതേസമയം
എൻ.എസ്.എസി ന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments