video
play-sharp-fill

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസിൽ യുവാവ് വൈക്കം പോലീസിൻ്റെ പിടിയിൽ

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസിൽ യുവാവ് വൈക്കം പോലീസിൻ്റെ പിടിയിൽ

Spread the love

വൈക്കം : വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം കുടവച്ചൂർ ഇരുമുട്ടിത്തറ വീട്ടിൽ ഷെജിലാൽ (37) ആണ്  വൈക്കം പോലീസിൻ്റെ പിടിയിലായത്.

ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിയുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ചശേഷം വീട്ടമ്മയുടെ സ്വർണ്ണമാല രണ്ട് മാസത്തേക്ക് പണയം വയ്ക്കുവാനെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കൈക്കലാക്കുകയും തുടർന്ന് മാല തിരികെ നൽകാതിരുന്നതിരിക്കുകയും ചെയ്യുകയായിരുന്നു.

പീന്നീട് വീട്ടമ്മ ഇയാളോട് മാല തിരികെ ചോദിക്കുകയും,മാല തിരികെയെടുക്കുന്നതിന് 73,000 രൂപ ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടമ്മ ഈ പണവുമായി വൈക്കത്തെത്തുകയും തുടർന്ന് ഇയാൾ വീട്ടമ്മയുടെ കൈയിൽ ഉണ്ടായിരുന്ന പണം പിടിച്ചുപറിച്ച് കടന്നുകളയാൻ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്.എം, ജോർജ് മാത്യു, സി.പി.ഓ സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയിൽ നിന്നും കൈക്കലാക്കിയ മാല വിറ്റിരുന്നതായും പോലീസ് കണ്ടെത്തി. ഇയാൾക്ക് വൈത്തിരി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.