video
play-sharp-fill

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങി മരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങി മരിച്ചു

Spread the love

ആലപ്പുഴ : തിരുവൻവണ്ടൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു. മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് (16) ആണ് മരിച്ചത്.

തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നാലോളം കുട്ടികളാണു തട്ടാവള്ളത്ത് കടവിൽ കുളിക്കാനിറങ്ങിയത്.

ചെങ്ങന്നൂർ ഗവ. ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group