
കുമരകം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മെറിറ്റ് അവാർഡ് വിതരണം
കുമരകം: കുമരകം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഓരോ ക്ലാസുകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്കായി ക്യാഷ് അവാർഡ് വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു അവാർഡ് വിതരണം നിർവ്വഹിച്ചു. ഒന്നാം സ്ഥാനക്കാരായ വിദ്യാർത്ഥികൾ അടുത്തവർഷം പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുവാനുള്ള പ്രചോദനമാകട്ടെ എന്ന് അവർ ആശംസിച്ചു.
സയൻസ് വിഭാഗത്തിൽ നിന്ന് വന്ദന ലക്ഷ്മി, കോമേഴ്സ് വിഭാഗത്തിൽ നിന്ന് മിലൻ പ്രിൻസ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്ന് അർച്ചന പി സന്തോഷ്, എന്നിവർ അവാർഡിന് അർഹരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിഎ പ്രസിഡണ്ട് .വി.എസ് സുഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിയാട്രീസ് മരിയ സ്വാഗതമാശംസിച്ചു. കുമരകം ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി എൻ ജയകുമാർ , ദിവ്യാമോദരൻ , പിറ്റി എ വൈസ് പ്രസിഡൻ്റ് ആഷ്ലി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.