video
play-sharp-fill

അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.

അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.

Spread the love

തിരുവനന്തപുരം:അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.

പരിശോധനയിൽ കണ്ടെത്തിയ വീഴ്ച്ചകൾ എത്രയും വേഗം പരിഹരിക്കാനാണ് നിർദേശം. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾ മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ.

അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.   പക്ഷെ, പരിശോധനയിൽ വ്യക്തമായത് പല സ്കൂൾ ബസുകളിലും ഇപ്പോഴും പ്രശ്നങ്ങളുണ്ട് എന്നാണ്. ടയറുകൾ, വൈപ്പർ, എമർജസി വാതിലുകൾ എന്നിവയിലായിരുന്നു പ്രധാന തകരാറുകൾ. വീഴ്ചകൾ അടിയന്തിരമായി പരിഹരിക്കാനാണ് നിർദേശം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധന വിജയകരായി പൂർത്തിയായ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കും. മോട്ടോർ വാഹന വകുപ്പിൻ്റെ സ്റ്റിക്കർ ഇല്ലാതെ കുട്ടികളുമായി സ്കൂൾ ബസുകൾക്ക് സർവീസ് നടത്താനാവില്ല.