
അടൂരിനടുത്ത് കാറുകൾ കൂട്ടിയിടിച്ചു:, നിരവധി പേർക്ക് പരിക്ക്
അടൂർ:എം സി റോഡിൽ അടൂരിനും എനാത്തിനും ഇടയ്ക്ക് എം ജി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു.
ആളപായമില്ല.
പുലർച്ചെ 2.30 ഓടെയാണ് വാഹനാപകടം ഉണ്ടായത്.
തിരുവനന്തപുരത്തു നിന്നും കോട്ടയം ഭാഗത്തേക്കു പോയ ടവേരയും എതിരെ വന്ന ഹുണ്ടായ് i20 കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ i20 കാറിൽ തീ പടർന്നെങ്കിലും വാഹനത്തിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചു തീയണച്ചതിനാൽ കാർ കത്തിനശിച്ചില്ല.
അപകടത്തിൽപെട്ടവരെ ഏനാത്തുനിന്നും സ്ഥലത്തെത്തിയ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0