Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാമ്പാടി: സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ കാലിൽ ടിപ്പർലോറി കയറിയിറങ്ങി. ആറാം മൈൽ സ്വദേശിനി അനിതയ്ക്കാണ് പരിക്കേറ്റത്.

കോട്ടയം കുമളി ദേശീയ പാതയിൽ മണർകാട് ഇല്ലിവളവ് ഇളപ്പുങ്കൽ കവലയിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീട്ടിൽനിന്ന് ജോലിക്ക് പോകാനിറങ്ങിയതായിരുന്നു യുവതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ അമിത വേഗത്തിലെത്തിയ ലോറി സ്കൂട്ടറിലിടിച്ചശേഷം കാലിൽകയറുകയായിരുന്നു. പരിക്കേറ്റ യുവതിയെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.