video
play-sharp-fill

മതിയായ ചികിത്സ ലഭിച്ചില്ല ; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു ; പൊലീസില്‍ പരാതി നല്‍കി ഡോക്ടര്‍

മതിയായ ചികിത്സ ലഭിച്ചില്ല ; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു ; പൊലീസില്‍ പരാതി നല്‍കി ഡോക്ടര്‍

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കെത്തിയ കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടര്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ. സുസ്മിതിനെ ആണ് ചികിത്സയ്ക്കിടെ ഇയാള്‍ കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് എത്തിയ രഞ്ചുവിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വന്ന് ഡോക്ടറെ അസഭ്യം പറയുകയായിരുന്നു. ജീവനക്കാര്‍ ഇയാളെ പുറത്താക്കിയെങ്കിലും പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടര്‍ പുറത്തേക്കു വന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു.