play-sharp-fill
ആൺക്കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഈരാറ്റുപേട്ടയിൽ യുവാവ് അറസ്റ്റിൽ

ആൺക്കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഈരാറ്റുപേട്ടയിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഈരാറ്റുപേട്ടയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ സിറാജ് കെ. എം (37) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ വകുപ്പു പ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ഹണി എച്ച്. എൽ ന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.