
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 53,000ന് മുകളില്‍ എത്തി. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 53,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് രണ്ടിന് സ്വര്‍ണവില 53,000ലേക്ക് എത്തിയിരുന്നു. പിന്നീട് വില കുറയുകയായിരുന്നു.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണ വില
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6635 രൂപ
ഒരു പവന് സ്വര്‍ണത്തിന്റെ വില 53,080 രൂപ







