video
play-sharp-fill

മുണ്ടക്കയം- ഏന്തയാർ പാലത്തിന്റെ പുനർനിർമാണം പുരോഗമിക്കുന്നു

മുണ്ടക്കയം- ഏന്തയാർ പാലത്തിന്റെ പുനർനിർമാണം പുരോഗമിക്കുന്നു

Spread the love

 

മുണ്ടക്കയം: കൂട്ടിക്കൽ ഏന്തയാർ പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നതോടെ വളരെയധികം യാത്രാക്ലേശം ആണ് ആറിന് ഇരുകരയിലും ഉള്ള ജനങ്ങൾ അനുഭവിച്ചത്.

 

ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നുപോയിരുന്ന ഈ പാലം തകർന്നതോടെ ജനങ്ങൾ ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ജോലിക്കാർക്കും സാധാരണക്കാർക്കും ഈ പാലം ഇല്ലാതായതോടെ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇടുക്കി ജില്ലയിലെ പഞ്ചായത്തിലെ വടക്കേമല മുക്കുളം പ്രദേശവാസികൾക്ക് പ്രധാന ആശ്രയം കൂടിയായിരുന്നു ഈ പാലം സർക്കാർ പൊതുമരാമത്ത് വകുപ്പ് വഴി അനുവദിച്ച അഞ്ചുകൊടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

 

തിങ്കളാഴ്ച പാലത്തിന്റെ രണ്ടാമത്തെ സൈഡ് തൂണിന്‍റെ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു. പാലം പണി തീരുന്നതോടെ ജനങ്ങളുടെ രണ്ടു വർഷത്തിലധികമായ ബുദ്ധിമുട്ടിന് പരിഹാരമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group