
അയ്മനം പഞ്ചായത്ത് അധികൃതർ അറിഞ്ഞോ? ഇല്ലംപള്ളിക്കണ്ടം പാലം ഏതു നിമിഷവും തകർന്നു വീഴും: ഗർഡറുകൾ തുരുമ്പെടുത്തു നശിച്ചു
അയ്മനം: പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊടുവത്ര പാടശേഖരവും ഓളോക്കരി പാടശേഖരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലംപള്ളിക്കണ്ടം പാലം അപകടാവസ്ഥയിൽ.
ഇരുമ്പ് ഗർഡറിൽ സ്ലാബ് വാർത്ത് നിർമ്മിച്ച പാലത്തിന്റെ ഗർഡർ തുരുമ്പെടുത്ത് നശിച്ച് ഏതു നിമിഷവും തോട്ടിൽ പതിക്കുന്ന അവസ്ഥയിലാണ്.
പരിപ്പ് സ്കൂളിലേക്കും സമീപത്തെ പാടശേഖരങ്ങളിലേക്കും പോകുന്ന നിരവധി കുട്ടികളും കർഷകരും ആശ്രയിക്കുന്ന പാലമാണ് ഇത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്ര സൗകര്യത്തിൻ്റെ കാര്യത്തിൽ ഏറ്റവും പിന്നോക്കം നിലക്കുന്ന അയ്മനം ഒന്നാം വാർഡിൽ അടുത്ത
കാലത്താണ് വള്ളത്തിൽ ബോട്ടി ടി ച്ച്സ്കൂൾ കുട്ടിയുടെ ജീവൻ പൊലിഞ്ഞതും, ചില കുട്ടികൾ അപകടത്തിൽ പെട്ടതും.
ഈ പാലം നന്നാക്കുന്നതിനും ആരുടയെങ്കിലും ജീവൻ ബലികഴിക്കേണ്ടിവരുമാേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Third Eye News Live
0