play-sharp-fill
ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ

ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ

ലക്നൗ : മരണം മുന്നിൽ കണ്ട് ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ. ലക്നൗവിലെ രാജാജിപുരം ആലംനഗർ സ്വദേശിയായ അജയ് എന്ന കുട്ടിയാണ് ലക്നൗവില്‍ നിന്ന് പുറപ്പെട്ട ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന്  ഹർദോയില്‍ എത്തിയത്.

പിതാവിനൊപ്പം ഭിക്ഷ യാചിച്ചാണ് കുട്ടി ജീവിക്കുന്നത്. കളിക്കുന്നതിനിടയില്‍ ഗുഡ്‌സ് ട്രെയിനിന് ചക്രങ്ങള്‍ക്കിടയില്‍ ഇരുന്നതായും ആ സമയം ട്രെയിൻ സ്റ്റാർട്ട് ചെയ്തതായും കുട്ടി പറഞ്ഞു.

കുട്ടി ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് റെയില്‍വേ ജീവനക്കാരനാണ് കണ്ടത് . ഉടൻ ഹർദോയ് റെയില്‍വേ പ്രൊട്ടക്‌ഷൻ ഫോഴ്‌സില്‍ വിവരം അറിയിച്ചു . ഹർദോയ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ നിർത്തിയാണ് ആർ പി എഫ് കുട്ടിയെ രക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group