കഞ്ഞിക്കുഴിയിൽ വാഹനങ്ങളുടെ കൂട്ടിയിടി ; അമിത വേഗത്തിലെത്തിയ ഇന്നോവ നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

Spread the love

കോട്ടയം : കഞ്ഞിക്കുഴിയിൽ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ച് കുഴിയിലേയ്ക്ക് മറിഞ്ഞു. കഞ്ഞിക്കുഴി ദേവലോകം റോഡിൽ ഞാറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

video
play-sharp-fill

കോട്ടയം ഭാഗത്ത് നിന്നും അമിതവേഗത്തിലെത്തിയ ഇന്നോവ അതേ ദിശയിൽ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയും തലകീഴായ് മറിയുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

വാഹനങ്ങളിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് ദേവലോകം റോഡിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് ഉദ്യോഗസ്ഥരും, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group