video
play-sharp-fill

ഇടുക്കി അടിമാലിയില്‍ വയോധികയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

ഇടുക്കി അടിമാലിയില്‍ വയോധികയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: അടിമാലിയില്‍ വയോധികയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി കുര്യന്‍സ് ആശുപത്രിയിലേക്ക് പോകുന്ന വഴി ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെടുവേലി കിഴക്കെതില്‍ ഫാത്തിമ കാസിം (70) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം മകന്‍ സുബൈര്‍ മൈതീന്‍ ഹൈദ്രോസ് വീട്ടിലത്തിയപ്പോള്‍ ഫാത്തിമയെ രക്തം വാര്‍ന്ന നിലയില്‍ കാണുകയായിരുന്നു. ഉടനെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകം ആണെന്നാണ് സംശയം. മുറിയില്‍ മുളകുപ്പൊടി വിതറിയിട്ടുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group