video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainഎരുമേലി പഞ്ചായത്തില്‍ സമഗ്ര ജല വിതരണ പദ്ധതിയുടെ പൈപ്പ്‌ലൈന്‍ പണികള്‍ ആരംഭിച്ചു

എരുമേലി പഞ്ചായത്തില്‍ സമഗ്ര ജല വിതരണ പദ്ധതിയുടെ പൈപ്പ്‌ലൈന്‍ പണികള്‍ ആരംഭിച്ചു

Spread the love

എരുമേലി: സമഗ്ര ജല വിതരണ പദ്ധതിയുടെ ഭാഗമായി എരുമേലി പഞ്ചായത്തില്‍ എല്ലായിടത്തും വെള്ളം എത്തിക്കുന്ന നിർമാണ പ്രവർത്തങ്ങൾ കനകപ്പലം വാര്‍ഡിലും. വാര്‍ഡില്‍ കരിമ്പിന്‍തോട്‌ ഭാഗത്ത്‌ റോഡിന്റെ വശം കുഴിച്ച്‌ പൈപ്പ്‌ സ്‌ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പണികള്‍ പൂര്‍ത്തിയാകുമെന്ന്‌ ജല അതോറിറ്റി അറിയിച്ചു. ഇതിന്‌ ശേഷം ജല വിതരണ ട്രയല്‍ റണ്‍ നടത്തും.

അപാകതകള്‍ കണ്ടെത്തിയാൽ അവ പരിശോധിച്ച്‌ പ്രശ്‌നം ഉടനടി പരിഹരിക്കും. തുടർന്ന് ജല വിതരണം ആരംഭിക്കും. ഒപ്പം ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനുള്ള അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കും. ഇതിനിടെ പമ്പയാറില്‍ നിന്നാണ്‌ വെള്ളം എത്തിക്കുന്നത്‌. മുക്കൂട്ടുതറ എം.ഇ.എസ്‌ കോളജിന്‌ സമീപത്തെ പ്ലാന്റില്‍ വെള്ളം ശുദ്ധീകരിക്കപ്പെടും. തുടര്‍ന്നാണ്‌ പൈപ്പ്‌ ലൈനുകള്‍ വഴി വിതരണം നടത്തുന്നതും.

നിലവില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജല വിതരണം ഇതിനോടകം നടക്കുന്നുണ്ട്‌. പമ്പയാറിലെ പെരുന്തേനരുവിയില്‍ കെ.എസ്‌.ഇ.ബി യുടെ ഡാമില്‍ നിന്നാണ്‌ വെള്ളം കണ്ടെത്തുന്നത്. മഴക്കാലത്ത്‌ മാത്രമാണ്‌ ഈ ഡാമിലെ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിന്‌ എടുക്കുന്നത്‌. വേനലില്‍ വൈദ്യുതി ഉല്‍പ്പാദനമില്ലാത്തതിനാല്‍ ജല വിതരണത്തിന്‌ വെള്ളം സുലഭമാണെന്ന്‌ ജല അതോറിറ്റി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments