Spread the love

എറണാകുളം : മൂവാറ്റുപുഴ രണ്ടാർക്കരയിൽ വയോധികയും കൊച്ചുമകളും മുങ്ങിമരിച്ചു. മൂവാറ്റുപുഴ സ്വദേശിനി ആമിന,ഇവരുടെ കൊച്ചുമകൾ ഫർഷ എന്നിവരാണ് മരിച്ചത്.

video
play-sharp-fill

കൊച്ചു മക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം. ആമിനയും ഫർഷയും സഹോദരി ഫനയുമാണ് അപകടത്തിൽപ്പെട്ടത്. രണ്ടാർക്കരയിൽ കുളിച്ചു കൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആമിനയെയും ഫർഷയെയും രക്ഷിക്കാൻ സാധിച്ചില്ല, ഫന ചികിത്സയിൽ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group