play-sharp-fill
കുമരകം പുതിയകാവ് ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് ഇന്നു കൊടിയേറും

കുമരകം പുതിയകാവ് ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് ഇന്നു കൊടിയേറും

 

കുമരകം : പുതിയകാവ് ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രിമുഖ്യൻ ഭദ്രകാളിമറ്റപ്പിള്ളിമനയിൽ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിപ്പാടിന്റെ

മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി ചന്ദ്രമനഇല്ലം മധുകൃഷ്‌ണൻ നമ്പൂതിരിയുടെ


സഹകാർമ്മികത്വത്തിലും വൈകിട്ട് 8.30 നും 9 നും മദ്ധ്യേ കൊടിയേറ്റ് കർമ്മം നടക്കും.
കൊടിക്കയർ ഘോഷയാത്ര അരയശ്ശേരി ക്ഷേത്രത്തിൽ നിന്നും 6.30 ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7 മുതൽ 8.30 വരെ ശ്രീമുരുകാ വാദ്യകലാ സമിതി ആർപ്പുക്കര അവതരിപ്പിക്കുന്ന പഞ്ചാരിമേളം.
തിരുവരങ്ങിൽ 9ന്

നൃത്തസന്ധ്യ. ഏപ്രിൽ 9ന് പ്രശസ്തമായ അശ്വതി വിളക്ക് നടക്കും. 10 ന് ആറാട്ടോട് കൂടി ഉത്സവത്തിന് സമാപനമാകും.