video
play-sharp-fill

എൽഡിഎഫിലെ കെ കെ ശശികുമാർ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

എൽഡിഎഫിലെ കെ കെ ശശികുമാർ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ 

കാഞ്ഞിരപ്പള്ളി :പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫ് ലെ കെ കെ ശശികുമാർ (സി പി ഐ എം ) തെരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫ് ലെ മുൻ ധാരണപ്രകാരം സി പി ഐ യിലെ വിജയമ്മ വിജയലാൽ രാജി വെച്ച ഒഴിവിലാണ് പ്രസിഡണ്ട് തെരഞ്ഞടുപ്പ് വേണ്ടി വന്നത്. യു ഡി എഫ് ന് സ്ഥാനാർത്ഥിയില്ലായിരുന്നു.

19 അംഗ കമ്മിറ്റിയിൽ എൽ ഡി എഫ് ന് 13ളം യു ഡി എഫ് ന് സ്വതന്ത്രൻ ഉൾപ്പെടെ അഞ്ചും എസ്ഡിപിഐയ്ക്ക് 2 സീറ്റുമാണ് ഉള്ളത്. എൽ ഡി എഫ് ൽ സി പി ഐ എം നും കേരളാ കോൺഗ്രസ് എം നും അഞ്ചു വീതവും സി പി ഐയ്ക്ക് മൂന്നും അംഗങ്ങളാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് പാല പ്ര രണ്ടാം വാർഡിലെ അംഗമാണു് ശശികുമാർ .പുളിമൂട് ലെയ്നിൽ കുറുമാക്കൽ വീട്ടിൽ താമസിക്കുന്നു 66കാരനായ ശശികുമാർ .ചെത്തുതൊഴിലാളിയായി ഇപ്പോഴും ജോലി നോക്കുന്നു. ഭാര്യ: ശോഭന. മക്കൾ: മനുകുമാർ (കായികാധ്യാപകൻ, ചെങ്ങളം), മാളൂട്ടി (മേലുകാവു മറ്റo), അനുപമ (തിരുവഞ്ചൂർ )