video
play-sharp-fill

രണ്ടു വയസുകാരിയുടെ മരണം ; പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാവും ബന്ധുക്കളും

രണ്ടു വയസുകാരിയുടെ മരണം ; പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാവും ബന്ധുക്കളും

Spread the love

മലപ്പുറം : രണ്ടു വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവും ബന്ധുക്കളും രംഗത്തെത്തി. മലപ്പുറം ഉദിരംപൊയിലിലാണ് സംഭവം. രണ്ടു വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചിരുന്നതായി മാതാവും ബന്ധുക്കളും പറയുന്നു.

ദേഹത്ത് കരുവാളിച്ച പാടുകളുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 4ന് വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group