video
play-sharp-fill

കോട്ടയം ടി ബി റോഡിൽ ബാർ ജീവനക്കാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

കോട്ടയം ടി ബി റോഡിൽ ബാർ ജീവനക്കാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

Spread the love

കോട്ടയം : ബാർ ജീവനക്കാരൻ്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ. വേളൂർ പുളിനാക്കൽ നടുത്തര വീട്ടിൽ മത്തി ശ്യാം എന്ന് വിളിക്കുന്ന ശ്യാം രാജ് (28), വേളൂർ പുളിക്കമറ്റം  വാഴേപ്പറമ്പിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന ആദർശ് (24), വേളൂർ പതിനാറിൽചിറ  കാരക്കാട്ടിൽ വീട്ടിൽ ഏബല്‍ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബാർ ജീവനക്കാരനായ പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം  പൊട്ടൻമല ലക്ഷംവീട്ടിൽ സുരേഷ് (50) ആണ് മരിച്ചത്.

കഴിഞ്ഞ ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കോട്ടയം ടിബി റോഡിലുള്ള ജോയ്സ് ബാറിൽ ശ്യാം രാജും, ആദർഷും ഇരുന്ന് മദ്യപിക്കുകയും തുടർന്ന് പുറത്തിറങ്ങി പുകവലിക്കുകയും ചെയ്തു. ഇത് കണ്ട സുരേഷ് ഇവിടിരുന്ന് വലിക്കരുതെന്നു പറയുകയായിരുന്നു, ഇതാണ് വിരോധത്തിനുള്ള കാരണം.

തുടർന്ന് യുവാക്കള്‍ ഇവരുടെ സുഹൃത്തുക്കളായ ഏബലിനെയും, ജെബിനെയും വിളിച്ചു വരുത്തുകയും, തുടർന്ന് രാത്രി  ബാറിന്റെ മുൻവശം വെച്ച് ഇവർ സംഘം ചേർന്ന് ബാർ ജീവനക്കാരനായ സുരേഷിനെ അസഭ്യം പറയുകയും കയ്യിൽ കരുതിയിരുന്ന കരിങ്കല്ല് കഷ്ണം ഉപയോഗിച്ച് സുരേഷിനെ എറിയുകയുമായിരുന്നു. തലയ്ക്ക് പിറകിൽ ആയത്തിൽ മുറിവേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു, തുടർന്ന് വെളുപ്പിന് നാലുമണിയോടുകൂടി മരണപ്പെടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ റിൻസ് എം തോമസ്, രാജേഷ് കെ, എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ മാരായ വിജേഷ് കുമാർ, സിനൂപ്, രാജീവ് കുമാർ കെ.എൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.