video
play-sharp-fill

ലീഡറുടെ വിശ്വസ്തൻ മഹേശ്വരന്‍ നായര്‍ കോൺഗ്രസ് വിട്ട്  ബിജെപിയില്‍ ചേര്‍ന്നു

ലീഡറുടെ വിശ്വസ്തൻ മഹേശ്വരന്‍ നായര്‍ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

Spread the love

ലീഡറുടെ മകൾ പത്മജയ്ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തനും കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്. നാലുതവണ പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോർപറേഷനില്‍ അംഗമായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം ഇടതുപക്ഷം പ്രചരണായുധമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസും കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ ബിജെപിയിൽ എത്തുമെന്ന് പത്മജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group