video
play-sharp-fill

പാർട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയില്‍ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവർത്തകർക്കു തന്നെ അമർഷമുണ്ട് ; പത്മജ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തതില്‍ പരസ്യ പ്രതിഷേധവുമായി സികെ പത്മനാഭൻ

പാർട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയില്‍ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവർത്തകർക്കു തന്നെ അമർഷമുണ്ട് ; പത്മജ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തതില്‍ പരസ്യ പ്രതിഷേധവുമായി സികെ പത്മനാഭൻ

Spread the love

കാസർഗോഡ് : എൻഡിഎ കാസർഗോഡ് മണ്ഡലം കണ്‍വെൻഷൻ ഉദ്ഘാടച്ചടങ്ങ് പത്മജയെ ഏൽപ്പിച്ചതിൽ പരസ്യ പ്രതിഷേധവുമായി സി കെ പത്മനാഭൻ. മറ്റുപാർട്ടികളില്‍ നിന്ന് ബിജെപിയില്‍ എത്തുന്നവർക്ക് അമിത പ്രാധാന്യം നല്‍കുന്നതിനാണ് പാർട്ടി ദേശീയ കൗണ്‍സില്‍ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭൻ എതിർപ്പ് പ്രകടിപ്പിച്ചത്.  കാസർകോട് ടൗണ്‍ഹാളില്‍ നടന്ന കണ്‍വെൻഷൻ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യാനായി സംഘാടകർ ക്ഷണിച്ചത് പത്മജയെ ആയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ പത്മജ വിളക്ക് കൊളുത്തുമ്പോൾ എഴുന്നേല്‍ക്കാതിരുന്ന സികെ പത്മനാഭൻ അവരുടെ പ്രസംഗം തീരും മുൻപ് വേദിവിട്ട് പോവുകയും ചെയ്തു.

കണ്‍വെൻഷൻ ഉദ്ഘാടനത്തിന് സംഘാടകർ ആദ്യം ക്ഷണിച്ചത് സികെ പത്മനാഭനെ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഉദ്ഘാടക സ്ഥാനത്തുനിന്ന് മാറ്റിയതിലുള്ള അതൃപ്തി അദ്ദേഹം ചിലരോട് പ്രകടിപ്പിക്കുകയും ചെയ്തു.പിന്നീട് അതിരൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. ‘ബിജെപിക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ട്. അത് ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകള്‍ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവർ. ഇങ്ങനെ വരുന്നവർക്ക് പാർട്ടിയില്‍ എന്തുസ്ഥാനമാണ് നല്‍കേണ്ടത് എന്നതുസംബന്ധിച്ച്‌ വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയില്‍ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവർത്തകർക്കു തന്നെ അമർഷമുണ്ട് എന്ന് സി കെ പത്മനാഭൻ പറഞ്ഞു.

എന്നാല്‍, സംഭവത്തില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത് പത്മജയെ ആയിരുന്നു എന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group