video
play-sharp-fill

ആലുവയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

ആലുവയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

Spread the love

ആലുവ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ച്‌ യുവാവിനെ തട്ടിക്കൊണ്ടുപോയി.  ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.

റോഡരികില്‍ അരമണിക്കൂറോളം കാർ നിർത്തിയിട്ട സംഘം യുവാവ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച്‌ ഇറങ്ങുന്നതിനിടെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നോവ കാറിലാണ് സംഘമെത്തിയത്. നഗരത്തിലെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസവും നഗരത്തില്‍ സമാന രീതിയിലുള്ള ഒരു സംഭവം നടന്നിരുന്നു. പിന്നീട് തട്ടിക്കൊണ്ടുപോയ ആളെ ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവേയാണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group