video
play-sharp-fill

പാർട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയില്‍ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവർത്തകർക്കു തന്നെ അമര്‍ഷം; പത്മജയെ ഉദ്ഘാടകയാക്കിയതിൽ  സികെപിയുടെ പരസ്യമായ പ്രതിഷേധം;  ബിജെപി നേതൃത്വത്തിനെതിരെ സികെ പത്മനാഭൻ പൊട്ടിത്തെറിക്കുമ്പോള്‍ ചർച്ചയാകുന്നത് മറ്റു പാർട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവർക്ക് നല്‍കുന്ന അമിത പ്രാധാന്യമോ…

പാർട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയില്‍ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവർത്തകർക്കു തന്നെ അമര്‍ഷം; പത്മജയെ ഉദ്ഘാടകയാക്കിയതിൽ  സികെപിയുടെ പരസ്യമായ പ്രതിഷേധം;  ബിജെപി നേതൃത്വത്തിനെതിരെ സികെ പത്മനാഭൻ പൊട്ടിത്തെറിക്കുമ്പോള്‍ ചർച്ചയാകുന്നത് മറ്റു പാർട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവർക്ക് നല്‍കുന്ന അമിത പ്രാധാന്യമോ…

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: ബിജെപി നേതൃത്വത്തിനെതിരെ സികെ പത്മനാഭൻ പൊട്ടിത്തെറിക്കുമ്പോള്‍ ചർച്ചയാകുന്നത് മറ്റു പാർട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവർക്ക് നല്‍കുന്ന അമിത പ്രാധാന്യം.

എൻഡിഎ കാസർകോട് മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വൻഷനിലായിരുന്നു നാടകീയ രംഗങ്ങള്‍. സികെപി എന്ന് വിളിക്കുന്ന സികെ പത്മനാഭൻ കേരളത്തിലെ മുതിർന്ന ബിജെപി നേതാവ്. മുൻ സംസ്ഥാന അധ്യക്ഷൻ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്  സിപിഎം ബന്ധം ഉപേക്ഷിച്ച്‌ ബിജെപിയിലെത്തിയ നേതാവ്. പാർട്ടിയുടെ വളർച്ചയ്ക്ക് മുന്നില്‍ നിന്നു. എന്നിട്ടും കാസർകോട് അപമാനം നേരിട്ടുവെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്‍വെൻഷൻ ഉദ്ഘാടനം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏല്‍പിച്ചതിലായിരുന്നു സികെപിയുടെ പരസ്യമായ പ്രതിഷേധം. കാസർകോട് ടൗണ്‍ഹാളിലെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാൻ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്കു കൊളുത്തുമ്ബോള്‍ സി.കെ.പത്മനാഭൻ കസേരയില്‍ നിന്ന് എഴുന്നേറ്റതുമില്ല. ഇത് പ്രതിഷേധത്തിന്റെ ഭാഗമാണ്. അനുനയത്തിന് നേതാക്കള്‍ ശ്രമിച്ചെങ്കിലും സികെപി വഴങ്ങിയില്ല. അപമാനിതനായെന്ന നിലപാടില്‍ ഉറച്ചു നിന്നു.

പത്മജയുടെ പ്രസംഗം തീരുന്നതിനു മുൻപേ സി.കെ.പത്മനാഭൻ വേദി വിടുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടകനെന്നു പറഞ്ഞ് സി.കെ.പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. വേദിയിലുണ്ടായിരുന്ന സ്ഥാനാർത്ഥി എം.എല്‍.അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥന സമിതിയംഗം എം.നാരായണ ഭട്ട് എന്നിവരെല്ലാം നിലവിളക്ക് കൊളുത്തുമ്ബോള്‍ അതിന്റെ അടുത്തെത്തി. എന്നാല്‍ പത്മനാഭൻ വന്നില്ല.

ഉദ്ഘാടകനെന്ന് അറിയിച്ചശേഷം മാറ്റിയതില്‍ തനിക്ക് അതൃപ്തിയുള്ള കാര്യം അദ്ദേഹം നേതാക്കളോട് പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പിന്നീട് പ്രതികരിച്ചക്കുകയും ചെയ്തു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകള്‍ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവർ.

ഇങ്ങനെ വരുന്നവർക്ക് പാർട്ടിയില്‍ എന്തു സ്ഥാനമാണു നല്‍കേണ്ടത് എന്നതു സംബന്ധിച്ച്‌ വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയില്‍ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവർത്തകർക്കു തന്നെ അമർഷമുണ്ട് സി.കെ.പത്മനാഭൻ പറഞ്ഞു.

വിവാദങ്ങള്‍ ബിജെപി നേതൃത്വം തള്ളിക്കളയുകയാണ്. ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത് പത്മജയെ തന്നെ ആയിരുന്നെന്നും വിളക്കു കൊളുത്തുമ്ബോള്‍ പത്മനാഭൻ എഴുന്നേല്‍ക്കാതിരുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചത്.