
സെർവർ പണിമുടക്കി: റേഷൻ വിതരണം വീണ്ടും മുടങ്ങി: ഈ മാസം റേഷൻ വിതരണം നടന്നത് ഒരു ദിവസം മാത്രം
സ്വന്തം ലേഖകൻ
കോട്ടയം: സെർവർ തകരാറിനെ തുടർന്ന് വീണ്ടും റേഷൻ വിതരണം മുടങ്ങി. ഈ മാസം സംസ്ഥാനത്തൊട്ടാകെ ഒരു ദിവസം മാത്രമാണ് കാര്യക്ഷമമായി റേഷൻ വിതരണം നടന്നിട്ടുള്ളു. മസ്റ്ററിംഗ് ഇല്ലാഞ്ഞിട്ടും ഇന്നു രാവിലെ മുതൽ സെർവർ തകരാറിലാണ്. ഈ പോസ് മെഷീനുമായി ലിങ്ക് ചെയ്ത ഫോണുമായി വരുന്നവർക്കേ ഇപ്പോൾ റേഷൻ നല്കാൻ കഴിയുന്നുള്ളു.
സെർവർ ശേഷി വർദ്ധിപ്പിച്ചാലേ റേഷൻ വിതരണം സുഗമമായി നടത്താൻ കഴിയു എന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. സെർവർ ശേഷി അഞ്ചിരട്ടിയെങ്കിലും വർദ്ധിപ്പിക്കണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ ഈ പോസ് മെഷീനിൽ വിരലടയാളം പരിശോധിക്കുമ്പോൾ ബന്ധപ്പെട്ട ഫോണിലേക്ക് ഒടി പി പോവുകയാണ്. അതിനാൽ ഫോണുമായി വരുന്നവർക്കേ റേഷൻ വാങ്ങാൻ കഴിയുന്നുള്ളു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0