video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (07/03/2024) കുമരകം, ഈരാറ്റുപേട്ട, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (07/03/2024) കുമരകം, ഈരാറ്റുപേട്ട, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (07/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി, മാസ്സ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (07/03/24) രാവിലെ 9 മണി മുതൽ 5 മണി വരെയും കൊച്ചുപാലം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാളികക്കടവ് -1 & 2 , കപ്യാരുകവല, സ്ലീബാചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (07/03/24 വ്യാഴാഴ്ച ) 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തു പടി , ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപ്പടി, ഏനാചിറ,ഇടയാടി , ആശാഭവൻ, കുതിരപ്പടിടവർ, കുതിരപ്പടി, കണ്ണന്ത്രപ്പടി, കല്ല്യാണിമുക്ക് , ചെമ്പുചിറ , ചെമ്പുചിറ പെക്കo . എന്നീ ട്രാൻസ്ഫോർമറുകളിൽ 7/3/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (07.03.2024) എൽ ടി  ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ രാവിലെ  8.30 മുതൽ വൈകുന്നേരം 5വരെയും ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ, നരിമറ്റം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ഭാഗികമായും എൽ ടി മെയിൻ്റെനൻസ് വർക്കിന് വാകക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9  മുതൽ വൈകുന്നേരം 5.30 വരേയും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി, കളമ്പുകാട്ടുകുന്ന്, പെഴുവേലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാങ്ങാനം, തുരുത്തേൽ പാലം, റബ്ബർ ബോർഡ്, എ ആർ  ക്യാംപ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്ട്, വിരുത്തിപ്പടവ്, വട്ടമൂട്, മേലേറ്റുപടി, ചീരൻസ്, പ്യാരി, കഞ്ഞിക്കുഴി ഭാഗങ്ങളിൽ 7 -3 -24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടൂർ , കന്നിയമല, മലങ്കര , കുന്നത്തുകടവ് എന്നി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.